കോഴിക്കോട്: കോർപ്പറേഷൻ ചെലവൂർ ഹെൽത്ത് സെൻ്റർ പോളി ക്ലിനിക്കായി ഉയർത്തി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ അധ്യക്ഷത വഹിച്ചു. ജോർജ് തോമസ് , ഇ എം രവി, വിനോദ് പുന്നത്തൂർ, സമീർ, എ മൂസ ഹാജി, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. ഡോ. നിർമൽ ചന്ദ് സ്വാഗതം പറഞ്ഞു.
ഇ എൻ ടി, ഗൈനക്കോളജി, ഡെർമറ്റോളജി, പീഡിയാട്രിക്, ഡെന്റൽ എന്നീ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കും.
ചെലവൂർ കുടുംബാരോഗ്യ കേന്ദ്രം പോളിക്ലിനിക്കായി ഉയർത്തി

