കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ആദ്യ പ്രസിഡന്റുമായ പി. അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ്ഖാന്‍ അധ്യക്ഷനായി. സെക്രട്ടറി പി എസ് രാകേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. സി എം കെ പണിക്കര്‍, കെ അബൂബക്കര്‍, എന്‍ പി ചെക്കുട്ടി, എം ബാലഗോപാലന്‍, വി എന്‍ ജയഗോപാല്‍, കെ നീനി, അശോക് ശ്രീനിവാസ്, പി ജെ ജോഷ്വ, ടി കെ രാമകൃഷ്ണന്‍, സിഒ ടി അസീസ്, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. എം ജയതിലകന്‍ സ്വാഗതവും കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു.


