അളഗപ്പ ഫുട്ബോൾ: ദേവഗിരി ചാമ്പ്യന്മാർ

തൃശൂർ അളഗപ്പയിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ദേവഗിരി കോളേജ്‌ പുരുഷ ടീം ജേതാക്കൾ.

ഫൈനലിൽ ദേവഗിരി കോളേജ്‌ ക്രൈസ്റ്റ് കോളേജ്‌ ഇരിഞ്ഞാലക്കുടയെ ടൈബ്രേക്കറിൽ 1-3 നാണ് തോല്പിച്ചത്. മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു. രണ്ട് പെനാൽറ്റി കിക്കുകൾ സേവ് ചെയ്തു ദേവഗിരി കോളേജിന്റെ ദീപു ബിന്നി മികച്ച പ്രകടനം കാഴ്ചവെച്ചു .

മുൻ ഇന്ത്യ ഇന്റർനാഷണൽ ലിസ്റ്റന്റെ ഓർമക്കായി സോക്കർ ക്ലബ്ബ്‌ അളഗപ്പയാണ് ടൂർണമെന്റ് നടത്തിയത്. ടൂർണമെന്റിൽ മൊത്തം 12 ടീമുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *