ഇന്റർസോൺ ഷട്ടിൽ: ക്രൈസ്റ്റ് കോളേജ്‌ വിജയികൾ

കോഴിക്കോട്: സെന്റ് ജോസഫ്സ് കോളേജ്‌ ദേവഗിരി സംഘടിപ്പിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ്‌ കോളേജ്‌ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ്‌ ദേവഗിരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സെമിയിൽ ദേവഗിരി കോളേജ്‌ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരാ യ ശ്രീകൃഷ്ണ കോളേജ്‌ ഗുരുവായൂരിനെയും ക്രൈസ്റ്റ്‌ കോളേജ്‌ എൻ എസ്‌ എസ്‌ കോളേജ്‌ ഒറ്റപ്പാലത്തെയും തോൽപിച്ചു.

വ്യക്തിഗത ചാമ്പ്യനായി ക്രൈസ്റ്റ് കോളേജ്‌ ഇരിഞ്ഞാലക്കുടയുടെ എൻ ആദിത്യൻ തെരഞ്ഞെടുക്കപ്പെട്ടു . വിജയികൾക്കുള്ള സമ്മാനങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക അധ്യാപക സംഘടനയുടെ പ്രസിഡന്റ്‌ ഡോ. ഹരിദയാൽ നിർവഹിച്ചു .

വിജയികളായ ക്രൈസ്റ്റ്‌ കോളേജ്‌ ടീം

രണ്ടാം സ്ഥാനം നേടിയ ദേവഗിരി കോളേജ്‌ ടീം

Leave a Reply

Your email address will not be published. Required fields are marked *