പീഡന പരാതി: പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടു

കോഴിക്കോട്: വിവാഹത്തിന് മുൻപ് പ്രണയത്തിലായിരുന്നപ്പോൾ 18 വയസ് ആകുന്നതിനു മുൻപ് ഭാര്യയെ ഭർത്താവ് ബലാൽസംഗം ചെയ്തു എന്ന കേസിൽ ഭർത്താവിനെയും എട്ട് സുഹൃത്തുക്കളെയും കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വെറുതെ വിട്ടു.

യുവതിയുടെ ഭർത്താവിനെയും പീഡനത്തിന് സഹായം ചെയ്‌തു എന്ന് ആരോപിച്ച് 8 സുഹൃത്തുക്കളെയും പ്രതികളാക്കി നടക്കാവ് പൊലീസ് 2021 ൽ കുറ്റപത്രം നൽകിയ കേസിൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

ഭർത്താവുമായുള്ള വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പരാതിക്കാരിക്ക് പ്രായപൂർത്തി ആകുന്നതിനും വിവാഹം ചെയ്യുന്നതിനും മുൻപ് പ്രണയിച്ചിരുന്ന കാലത്ത് ഭർത്താവിന്റെ സുഹൃത്തിൻ്റെ വീട്ടിൽ വച്ച് ബലാൽസംഗം ചെയ്‌തു എന്നും 8 സുഹൃത്തുക്കൾ സഹായവും സൗകര്യവും ഒരുക്കി കൊടുത്തു എന്നുമാണ് ആരോപിച്ചിരുന്നത്. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. ബിനീഷ് ബാബു, അഡ്വ. ബൈജു പുതിയേടത്ത് മീത്തൽ, അഡ്വ. റാവു, അഡ്വ. എൻ പി ആഷിക് മൻസൂർ എന്നിവരും 2 മുതൽ 9 വരെയുള്ള പ്രതികൾക്ക് വേണ്ടി അഡ്വ. സനൽകുമാർ പടന്നപ്പുറത്ത്, അഡ്വ. മനു രവീന്ദ്രൻ, അഡ്വ. ഹാസിർ എന്നിവരും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *