കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാർ നിർത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല
റോഡരികിൽ നിർത്തിയ വാഹനം തീപിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും അഗ്നിശമനസേനയും എത്തി തീയണച്ചു. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.
നിർത്തിയിട്ട കാറിന് തീപിടിച്ചു

