ലഹരിക്കെതിരെ സംഗീതം

കോഴിക്കോട്: കോഴിക്കോട്ടെ 20 പ്രൊഫഷണൽ ഗായകരുടെ സംഘടനയായ ‘ഞങ്ങൾ പാട്ടുകാർ’ പത്താം വാർഷികത്തോടനുബന്ധിച്ച് “SAY NO TO DRUGS” എന്ന സന്ദേശമുയർത്തി കോഴിക്കോട് ടൗൺഹാളിൽ മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചു.

പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മ്യൂസിക്കൽ ആർടിസ്റ്റ് അസോസിയേഷൻ കെ സലാം. സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി, മാത്യു മാസ്റ്റർ എന്നിവർ സംസാരിച്ചു. റിയാസ് ഓലശ്ശേരി സ്വാഗതവും ശംസുദ്ധീൻ നന്ദിയും പറഞ്ഞു.

ഗായകരായ ഷംസുദ്ദീൻ കോയപ്പത്തോടി, ഗോകുൽദാസ്, റിയാസ്, ഇസ്മായിൽ ബിജു, ഫഹദ്, സന്തോഷ് , ഹരികൃഷ്ണൻ, സുരാജ്, ഡോ. അനു ദേവാനന്ദ്, മധുകൃഷ്ണ, സിറാജ്, സലീംഷാ, ജാഷിം കാലിക്കറ്റ്, മെഹറൂഫ്, ജാഫർ, ഫാറൂഖ് തലശ്ശേരി, ദേവപ്രിയ, കീർത്തി, മേഘ്ന, അൻഷ കരീം എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രശസ്ത കീബോർഡിസ്റ്റ് സുശാന്തിൻ്റെ നേതൃത്വത്തിൽ അനൂപ്(കീബോർഡ്), നന്ദു(ഫ്ലൂട്), അഷ്‌റഫ്‌(എക്കോർഡിയൻ) സോമൻ(ഗിറ്റാർ), അസിസ് (ജാസ്) പീതാബരൻ( റിഥം) സന്തോഷ്‌, ഡുഡു (തബല) എന്നിവർ ഓർക്കസ്ട്ര അകമ്പടിയായി വായിച്ചു. പ്രശസ്ത എക്കോഡിയൻ പ്ലയർ അഷ്റഫ് കുരിക്കളിനെ ചടങ്ങിൽ ആദരിച്ചു.

നവംബർ 1ന് കിഡ്‌സൺ കോർണറിൽ അസിസ്റ്റൻ്റ് കമ്മീഷണർ ജേക്കബ് (നാർക്കോടിക്‌സെൽ) ഉദ്ഘാടനം ചെയ്ത ലഹരിവിരുദ്ധ കാമ്പയിൻ നഗരത്തിലെ സ്കൂളിൽ ബോധവത്കരണവും മറ്റും സംഘടിപ്പിച്ചിരുന്നു.

ഞങ്ങൾ പാട്ടുകാർ സംഘടിപ്പിച്ച പരിപാടി പി ടി എ റഹീം എംഎൽഎ ഉദ്ഘടനം ചെയ്യുന്നു. മാത്യു മാസ്റ്റർ, കെ സലാം, ഗോകുൽദാസ്, റിയാസ് ഓലശ്ശേരി, സന്നാഫ് പാലക്കണ്ടി എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *