കോഴിക്കോട്: ഫാദർ ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയെ തോൽപ്പിച്ച് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായി .ഇതൊടൊപ്പം നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം സെലക്ഷനിൽ ദേവഗിരി കോളേജിലെ അഞ്ചു താരങ്ങളും യൂണിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടു . ആദ്യമായാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലേക്കുള്ള മുഴുവൻ താരങ്ങളും ഒരു കോളേജിൽ നിന്നാവുന്നത്.
തെരഞ്ഞെടുക്കപ്പെട്ടവർ: മഞ്ജരി റോയ്, സനുശ്രീ കെ എസ്, കീർത്തിക സി എച്ച്, നയന ഒയാസിസ്, ദേവിക രഞ്ജിത്ത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. സതീഷ് ജോർജ് നൽകി . ഡോ. ഹരിദയാൽ, കോളേജ് യൂണിയൻ ചെയർമാൻ രാഹുൽ, ഫാദർ ബോണി അഗസ്റ്റിൻ , ഡോ. രേഖ ജോസ്, സുമേഷ് വർമ്മ എന്നിവർ സംസാരിച്ചു .
ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനമായ ഞായറാ പുരുഷ വിഭാഗം ഫൈനൽ മതരങ്ങൾ ടീം വിഭാഗത്തിലും വ്യക്തിഗത വിഭാഗത്തിലും അതോടൊപ്പം യൂണിവേഴ്സിറ്റി സെലക്ഷനും നടക്കും .

