കോഴ്സുകൾ, അറിയിപ്പുകൾ

അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിൽ പ്രാഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് ഫിലിം മേക്കിങ് ടെക്നിക്സ് (ഒരു വർഷം) ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ് (6 മാസം ) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ : 0495 2301772, 7356111124

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

പി എസ് സി നവംബർ 25ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ എൽ ഡി ക്ലർക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യർ /ക്ലർക്ക് കം അക്കൗണ്ടന്റ്/ II ഗ്രേഡ് അസിസ്റ്റന്റ്റ് (കാറ്റഗറി ന. 46/2023, കെ കെ ആൻഡ് വി ഐ ബി , മേട്രൺ ഗ്രേഡ് I (കാറ്റഗറി ന. 722/2022) ഇൻ സോഷ്യൽ ജസ്റ്റിസ്/വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് എന്നീ തസ്തികകളിലേക്കുള്ള ഒ എം ആർ പരീക്ഷ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. അന്നേ ദിവസം ഗവ ഗേൾസ് എച്ച് എസ് എസ് ബാലുശ്ശേരി എന്ന പരീക്ഷാകേന്ദ്രത്തിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ പ്രസ്തുത കേന്ദ്രത്തിൻ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർത്ഥികൾ പ്രസ്തുത പരീക്ഷ ജി എച്ച് എസ് എസ് കോക്കല്ലൂർ, കോക്കല്ലൂർ പി ഒ, ബാലുശ്ശേരി , കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തിൽ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

അപേക്ഷകൾ ക്ഷണിച്ചു

കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പിലാക്കിവരുന്ന പ്രധാനമന്ത്രി’ മത്സ്യ സമ്പദയോജന ‘പദ്ധതിയിലെ ഘടകപദ്ധതികളായ ബയോഫ്ളോക്ക് മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ(RAS), കൂടുകൃഷി, മത്സ്യസേവനകേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതിയിലേക്കും, സംസ്ഥാനാവിഷ്കൃത പദ്ധതിയായ കരിമീൻ വിത്തുൽപാദന പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചു . ജനറൽ, എസ്.സി/എസ്.ടി, വനിതാ വിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ അഞ്ച് വൈകീട്ട് 4 മണി വരെ. ഫോൺ : 0495 2381430 .

മുതിർന്ന പൗരന്മാർക്ക് കോഴ്സുകൾ

ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് മൊബൈൽ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ പ്രവേശനം നൽകുന്നു. സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 0495 2370026, 8891370026

താല്പര്യപത്രം ക്ഷണിച്ചു

ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം പിലിക്കോട്, 2024 ജനുവരി നാല് മുതൽ 14 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ‘ ആർ എ ആർ എസ് ഫാം കാർണിവൽ 2024’ ലേക്ക് കൃഷി, കൃഷി അനുബന്ധ മേഖലകൾ, കാർഷിക കുടിൽ വ്യവസായ മേഖലകൾ, കർഷകരുടെ ഉൽപ്പന്ന വിപണനം എന്നിവയുടെ സ്റ്റാൾ നടത്തിപ്പിനായി താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ 7306234758 / 7558813523 എന്ന നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം അപേക്ഷ പൂരിപ്പിച്ച് ഇ മെയിൽ ലേക്ക് അയക്കുകയോ വാട്സ് ആപ്പ് ചെയ്യുകയോ വേണം. അയക്കേണ്ട അവസാന തിയ്യതി : ഡിസംബർ 11ന് വൈകുന്നേരം നാല് മണി. ഇ മെയിൽ : pranavsuresh1996@gmail.com

ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ടൂറിസം മേഖലയിൽ താല്പര്യമുള്ള ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 30. ഫോൺ : 0495 2720012.

Leave a Reply

Your email address will not be published. Required fields are marked *