മേട്രന്‍മാരെ വേണം
കോഴിക്കോട്: കോളേജ് ഓഫ് എന്‍ജിനീയറിംഗ് വടകരയിലെ (മണിയൂര്‍) ലേഡീസ് ഹോസ്റ്റലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മേട്രന്‍മാരെ ആവശ്യമുണ്ട്. 40 വയസ്സിനും 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് നാലിന് 10 നകം കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0496-2536125.