ജില്ലാ അങ്കണവാടി കലോത്സവം  ഡിസംബർ 26, 27 ന്

കോഴിക്കോട്: ജില്ലാ പഞ്ചായത്തും നടുവണ്ണൂർ ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലാ വനിത ശിശു വികസന വകുപ്പും സംയുക്തമായി ഡിസംബർ 26, 27 തീയ്യതികളിൽ നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അങ്കണവാടി കുട്ടികളുടെ കലാ പരിപാടികൾ ‘കിളി കൊഞ്ചൽ 2023’ നടത്തുന്നു. സ്വാഗത സംഘം രൂപീകരണ യോഗം നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി കെ ബാലുശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ടി എം, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ കെ എം, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈമ കെ കെ, പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി എന്നിവർ സംസാരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എസ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *