വ്യാപാരിമിത്ര സഹായ വിതരണം

വടകര: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റിലെ അംഗമായിരുന്ന വടകര പഴയ സ്റ്റാൻ്റ് യൂണിറ്റിലെ കെ കെ കുമാരൻ്റെ അവകാശിക്കുള്ള മരണാനന്തര കുടുംബ സഹായം വിതരണം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്ററാണ് കൈമാറിയത്.

ട്രസ്റ്റ് ബോഡ് മെമ്പർ സി കെ വിജയൻ പദ്ധതി വിശദീകരിച്ചു. ഏരിയാ പ്രസിഡന്റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. ഡി എം ശശീന്ദ്രൻ, കെ എൻ വിനോദ്, മുനിസിപ്പൽ കൗൺസിലർ സജീവ് കുമാർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ശശി പഴങ്കാവ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *