താമരശേരി: താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് എത്തിക്സിന്റെ ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷ്യന്‍ കൗണ്‍സലിങ്ങിന്റെ ലോഞ്ചിങ് നവംബർ 10 ന് താമരശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.
വൈകുന്നേരം നാലിന് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ലോഞ്ചിങ് ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യമുള്ള സമൂഹം എന്നലക്ഷ്യത്തോടെയാണ് ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷ്യന്‍ കൗണ്‍സലിങ് ബോധവല്‍ക്കരണ യജ്ഞം ആരംഭിക്കുന്നത്.

