ഇൻ്റർ സ്കൂൾ ഫുട്ബോൾ: നവജ്യോതി ജേതാക്കൾ

കോഴിക്കോട്: കേരള റ ക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ ( കെആർഎസ്എംഎ) നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂളുകൾക്കായി നടത്തിയ സീനിയർ വിഭാഗം ഫുട് ബോൾ മത്സരത്തിൽ കുന്നമംഗലം ആക്സിലിയം നവജ്യോതി എച്ച് എസ് എസ് ജേതാക്കളായി. മാത്തറ സി ഐ ആർ എച്ച് എസ് എസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജില്ലയിലെ പതിമൂന്ന് സ്കൂളുകൾ പങ്കെടുത്തു.

മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂൾ റണ്ണർ അപ് ആയി.
ഏറ്റവും നല്ല കളിക്കാരനായി ആസിഫ് അഹമ്മദ് (ക്രസൻ്റ്-മാവൂർ), ഏറ്റവും നല്ല ഗോൾകീപ്പറായി ക്രിസൽമാത്യു (നവജ്യോതി കുന്നമംഗലം) എന്നിവരെ തെരഞ്ഞെടുത്തു.

ജൂനിയർ വിഭാഗം മത്സരത്തിൽ ഒൻപത് ടീം പങ്കെടുത്തു. സമനിലയിൽ അവസാനിച്ച കളിയിൽ നറുക്കെടുപ്പിലൂടെ നുസ്രത്ത് ഐ ആർ എച്ച് എസ് എസ് പരപ്പൻപൊയിൽ ജേതാക്കളായി. റണ്ണറപ്പായി കിണാശ്ശേരി ഒലിവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

ജൂനിയർ വിഭാഗം നല്ല കളിക്കാരനായി പരപ്പംപൊയിൽ എൻ ഐ ആർ എച്ച് എസ് എസിലെ അൻഫാസിനെയും നല്ല ഗോൾകീപ്പറായി കിണാശേരി ഒലിവ് സ്കൂളിലെ ദിൽഷാനിനെയും തെരഞ്ഞെടുത്തു.

ജേതാക്കൾക്കുള്ള ട്രോഫികൾ കെ ആർ എസ് എം എ സംസ്ഥാന ജന: സെക്രട്ടറി മുജീബ് പൂജക്കൽ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എസ് വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി പ്രൊഫ.മുഹമ്മദ് ബഷീർ മണലൊടി ജേതാക്കളെ പരിചയപ്പെടുത്തി. കെ ആർഎസ്എംഎ ഭാരവാഹികളായ ശശിധരൻ, സി പി മുഹമ്മദ്, നാസി മൂപ്പൻ, സി ഐ ആർ എച്ച് എസ് എസ് പ്രസിഡൻ്റ് ഹമീദലി എഞ്ചിനീയർ, വർക്കിംഗ് സെക്രട്ടറി ടി പി മുനീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *