നിപാ വിമുക്ത പ്രഖ്യാപനം 8 ന്

കോഴിക്കോട്: കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ചിന്റെ ഉദ്ഘാടനവും നിപാ വിമുക്ത പ്രഖ്യാപനവും നവംബർ എട്ടിന് വൈകീട്ട് 4.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായവരെ ചടങ്ങിൽ ആദരിക്കും.

ജില്ലയിൽ തുടർച്ചയായി നിപാ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉറവിടം ശാസ്ത്രീയമായി കണ്ടെത്താൻ ആരോഗ്യം, കാർഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സ്ഥാപനമാണ് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ച്.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളാവും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എം കെ രാഘവൻ എംപി, എളമരം കരീം എംപി, എംഎൽഎമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ പി എം സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ റിപ്പോർട്ട് അവതരണവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *