മലപ്പുറം: യുവാക്കളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി അരീക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവർ ക്ലിനിക് ആരംഭിച്ചു. ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. അരുൺ പി.ടി, മെഡിക്കൽ സർവീസസ് ചീഫ്മാരായ ഡോ. സഹീർ കൊയപ്പത്തൊടികയും, ഡോ. നിഹ്മത്തുള്ള എന്നിവർ പങ്കെടുത്തു.
സമൂഹത്തിന് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സി.ഒ.ഒ. റോബിൻ സി.വി പറഞ്ഞു. അതിന്റെ ഭാഗമായി കൺസൾട്ടേഷൻ, കരൾ സംബന്ധമായ വിവിധ സ്ക്രീനിംഗുകൾ, ലാബ് പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ചികിത്സാ പാക്കേജും തുടർ ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദേശിക്കുന്ന രോഗികൾക്ക് ഫൈബ്രോസ്കാൻ പരിശോധനയും സൗജന്യമായി തന്നെ ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“കരൾ സംബന്ധമായ രോഗങ്ങൾ പലപ്പോഴും പ്രകടമായ ലക്ഷണങ്ങളില്ലാതെയാണ് വരുന്നത്. അതിനാൽ വിദഗ്ധ കൺസൾട്ടേഷനും നൂതനമായ സ്ക്രീനിംഗ് രീതികളും സമന്വയിപ്പിച്ചുകൊണ്ട്, രോഗം തുടക്കത്തിലേ കണ്ടെത്താനും കൃത്യമായ ചികിത്സ നൽകാനും ഈ ലിവർ ക്ലിനിക്കിലൂടെ സാധിക്കും”- ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി അരുൺ പി.ടി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഈ നമ്പറിൽ ബന്ധപ്പെടുക: 9656000623.
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അത്യാധുനിക ‘ലിവർ ക്ലിനിക്’

