കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കോഴിക്കോട്: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിത വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ റഗുലര്‍, ബിരുദാനന്തര ബിരുദം നേടിയ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 22 – 35. ഹോണറേറിയം- പ്രതിമാസം 17000 രൂപ. ശിശുവികസന പദ്ധതി ഓഫിസര്‍, ഐസിഡിഎസ് തോടന്നൂര്‍, തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, തോടന്നൂര്‍ പിഒ, പിന്‍-673541 എന്ന വിലാസത്തില്‍ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍: 0496 2592722, 9188959875.

Leave a Reply

Your email address will not be published. Required fields are marked *