ഗാസയിലെ കാഴ്ചകളിലൂടെ…

കോഴിക്കോട്: ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ ഭാഗമായി ഗാസയിൽ ആതുര സേവനം നടത്തിയ നാളുകളിൽ ഡോ. എസ് എസ് സന്തോഷ്കുമാർ ക്യാമറയിൽ  പകർത്തിയ നേർക്കാഴ്ചകളുടെ പ്രദർശനം ‘അവസാനത്തെ ആകാശം’ കോഴിക്കോട് ആർട്ട് ഗാലറിയിൽ തുടങ്ങി. എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രദർശനത്തിലെ ഓരോ ഫോട്ടോയുടെയും വിശദാംശങ്ങൾ ഒപ്പം നൽകിയിട്ടുള്ളതിനാൽ കാഴ്ചയുടെ ആഘാതം   പ്രേക്ഷകന് ആഴത്തിൽ അനുഭവപ്പെടുന്നു. പലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. സന്തോഷ് കുമാർ ഈ രംഗങ്ങൾ മൊബൈൽ ഫോണിലെടുത്ത  സന്ദർഭങ്ങളും പശ്ചാത്തലവും വിവരിച്ച്  ഗാസയുടെ സമീപദൃശ്യം തന്നെ ശ്രോതാക്കൾക്കു മുമ്പിലവതരിപ്പിച്ചു .

ഉദ്ഘാടനച്ചടങ്ങിൽ കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം  സുനിൽ അശോകപുരം അധ്യക്ഷനായി. കലാനിരൂപകൻ എ ടി മോഹൻരാജ്, ഫോട്ടോഗ്രാഫർ പി മുസ്തഫ, ആർട് ക്യുറേറ്റർ പി എസ് ജലജ എന്നിവർ സംസാരിച്ചു. ഡോ. മുബാറക് സാനി സ്വാഗതവും രമ്യ വിൽഫ്രഡ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *