ശ്രീലത
ആത്മാവിൽ തിളങ്ങും ഗാനങ്ങൾ
വേറിട്ടു നിർത്തും താളങ്ങൾ
ഹൃദയത്തിൽ താളം പിടിക്കും ഈണങ്ങൾ
ആഴത്തിൽ നിറയും
വികാര വരികൾ
മനസ്സിനെ ശാന്തമാക്കും
രാഗങ്ങൾ
നാദങ്ങൾ പ്രതിധ്വനിക്കും
വാക്കുകൾ
ആകാശത്തിലലിയും ഗാനങ്ങൾ
വരികളോരോന്നിലും കഥകൾ പറയുന്നുവോ
പ്രണയവർണങ്ങൾ സന്തോഷ സ്വപ്നങ്ങൾ
ഓർമ്മയിൽ ഒഴുകും
അനശ്വര ഗാനങ്ങൾ ……
വർണക്കൂട്ടാൽ രചിക്കും
കവികൾ
മധുരസ്വരങ്ങളാൽ
ആലപിക്കും ഗായകർ.

