കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ (ഇപിജിപി) 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു, പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ട് വർഷത്തെ എംബിഎ കോഴ്സാണിത്. ഐടി, ഊർജ്ജം, പൊതുമേഖല, എയ്റോസ്പേസ്, വിദ്യാഭ്യാസം, കൺസൾട്ടിംഗ്, നിർമ്മാണം, എഫ്എംസിജി, ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഇൻഷുറൻസ്, ഇ-കൊമേഴ്സ്, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പഠിതാക്കളെയാണ് കോഴ്സിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്.
17-ാം ബാച്ചിൽ 26 ശതമാനം സ്ത്രീ പഠിതാക്കൾ ഉണ്ടായിരുന്നതായി ഐഐഎം കോഴിക്കോട് അറിയിച്ചു. 5,000-ത്തിലധികം പ്രൊഫഷണലുകൾ ഇതുവരെ ഈ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ററാക്ടീവ് ലേണിംഗ് പ്ലാറ്റ്ഫോമിലൂടെ നൽകുന്ന 750 മണിക്കൂർ ക്ലാസ് കോഴ്സിന്റെ ഭാഗമായി നൽകുന്നുണ്ട്. ഫിനാൻസ്, അക്കൗണ്ടിംഗ്, സ്ട്രാറ്റജി, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്സസ് തുടങ്ങിയ പ്രധാന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പറഞ്ഞു.

