കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ആദിദൂതര്‍’ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് ഫിഷറീസ് സംഘമെത്തി ആശുപത്രിയിലെത്തിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങികിടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ വി സുനീറിന്റെ നിര്‍ദേശപ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് ഫിഷറി ഗാര്‍ഡുമാരായ ജീന്‍ദാസ്, അരുണ്‍, സീ റസ്ക്യൂ ഗാര്‍ഡുമാരായ രജീഷ്, ഷൈജു, മറൈന്‍ നഴ്സ് അസ്ഹര്‍ അലി എന്നിവരടങ്ങുന്ന സംഘമെത്തുകയും ഫിഷറീസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സായ കാരുണ്യയില്‍ ഫസ്റ്റ് എയ്ഡ് നല്കി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചശേഷം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Related Posts
ഈ വർഷം100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കും
കോഴിക്കോട്: 2024 അവസാനത്തോടെ സംസ്ഥാനത്ത് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുനർനിർമ്മിച്ച ഉരുട്ടി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു…
ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം
കോഴിക്കോട്: സ്ഥിര നിയമനമായും കരാര്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്ന എല്ലാ വിഭാഗം ശുചീകരണ തൊഴിലാളികള്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനം ഉറപ്പാക്കണമെന്ന് സഫായി കര്‍മചാരി ദേശീയ അധ്യക്ഷന്‍ എം…
ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കുമെന്ന് ന്യൂനപക്ഷ കമീഷന് അംഗം പി റോസ. നിലവില്‍ അഞ്ച് ലക്ഷം…

