കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ആദിദൂതര്‍’ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് ഫിഷറീസ് സംഘമെത്തി ആശുപത്രിയിലെത്തിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങികിടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ വി സുനീറിന്റെ നിര്‍ദേശപ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് ഫിഷറി ഗാര്‍ഡുമാരായ ജീന്‍ദാസ്, അരുണ്‍, സീ റസ്ക്യൂ ഗാര്‍ഡുമാരായ രജീഷ്, ഷൈജു, മറൈന്‍ നഴ്സ് അസ്ഹര്‍ അലി എന്നിവരടങ്ങുന്ന സംഘമെത്തുകയും ഫിഷറീസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സായ കാരുണ്യയില്‍ ഫസ്റ്റ് എയ്ഡ് നല്കി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചശേഷം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Related Posts
സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് വഴിതുറന്ന് കുടുംബശ്രീ സെമിനാർ
കോഴിക്കോട്: സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് വഴിതുറന്നും സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുടുംബശ്രീ സെമിനാര്‍. ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് ‘കുടുംബശ്രീയും സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണവും’…
പരാതികൾ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം
കോഴിക്കോട്: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നേരിട്ടെത്തുന്ന നവകേരള സദസ്സുകളില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സംഘാടക സമിതി ജില്ലാ…
കുറഞ്ഞ വേതന മേഖലകൾ സ്ത്രീകൾക്ക് എന്ന കാഴ്ചപ്പാട് മാറണം: അഡ്വ. പി സതീദേവി
കോഴിക്കോട്: സമൂഹത്തിൽ കുറഞ്ഞ വേതനമുള്ള തൊഴിൽ മേഖലകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതാ…

