ബാനു മുഷ്താഖിന് ബുക്കർ സമ്മാനം; സമതയ്ക്ക് അഭിമാനം

കോഴിക്കോട്: ബാനു മുഷ്താഖിന് ബുക്കർ സമ്മാനം ലഭിച്ചത് പ്രസാധന രംഗത്തെ പെൺകൂട്ടായ്മയായ സമതയ്ക്ക് അഭിമാന നിമിഷം. ആബിദ് വീണ്ടും വന്നപ്പോൾ എന്ന ടൈറ്റിലിൽ
ബാനു മുഷ്താഖിൻ്റെ നോവലെറ്റുകൾ 2022 ൽ സാഹിത്യ അക്കാദമി പുസ്തകോത്സവ വേദിയിൽ വെച്ച് സമതയാണ് പ്രസിദ്ധീകരിച്ചത്.
പ്രകാശനം നിർവഹിച്ചത് ഡോ. ഖദീജാ മുംതാസ്. സ്വീകരിച്ചത് ഡോ. ബിലുപത്മിനി നാരായണൻ.
2023 ൽ രണ്ടാം പതിപ്പിറങ്ങി.

ജില്ലാ ലൈബ്രറി കൗൺസിലുകൾ
2022, 23, 24വർഷങ്ങളിൽ വനിതാ വായനാ മത്സരത്തിന് പ്രസ്തുത പുസ്തകം തെരഞ്ഞെടുത്തു. പുസ്തകത്തിലെ
തീമഴ എന്ന കഥ കൂടി ഉൾപ്പെട്ട സമാഹാരമായ
ഹാർട്ട് ലാബ് ആണ് ബുക്കർ പ്രൈസിനർഹമായത് എന്നത് സമതയ്ക്ക് സന്തോഷം പകരുന്നു. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്ററാണ് ആബിദ് വീണ്ടും വന്നപ്പോൾ മൊഴിമാറ്റം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *