തൊഴിലാളികൾക്ക് മെയ്‌ദിന സ്പോർട്‌സ്

കോഴിക്കോട്: ജില്ലാ സ്പോർട്‌സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെയ്ദിന സ്പോർട്സ് മെയ് 1ന് രാവിലെ 7.30ന് മാനാഞ്ചിറ മൈതാനത്തിൽ നടത്തും. അത് ലറ്റിക്സ് ഇനങ്ങൾ 100 മീ., ജാവലിംഗ്ത്രോ, ഷോട്ട്പുട്ട്,  കമ്പവലി തുടങ്ങിയവയിൽ പുരുഷ/വനിത മത്സരങ്ങൾ ഉണ്ടാകും.

മത്സരത്തിൽ വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മെഡലും നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾ യൂണിയന്‍റെയോ  സ്ഥാപനത്തിന്‍റെയോ സാക്ഷ്യപത്രവുമായി ഏപ്രിൽ 30ന് വൈകീട്ട് 5നു മുൻപായി ജില്ലാ സ്പോർട്‌സ് കൗൺസിലിൽ പേര് റജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ ചെയ്യാൻ വിളിക്കേണ്ട നമ്പർ. 8078182593, 04952722593.

Leave a Reply

Your email address will not be published. Required fields are marked *