കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റർ

കോഴിക്കോട്: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ശിശുവികസന പദ്ധതി ഓഫീസര്‍, കൊടുവള്ളി അഡീഷണല്‍, കുട്ടീസ് ബില്‍ഡിങ്, ഓമശ്ശേരി (പി.ഒ), കോഴിക്കോട് -673582 വിലാസത്തില്‍ മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. ഫോണ്‍: 0495 2281044.

Leave a Reply

Your email address will not be published. Required fields are marked *