കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിത ബുദ്ധിയിലെ (എഐ) ടെക്നോളജി ക്ലിനിക്ക് നടത്തുന്നു. എഐ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും അവ പ്രായോഗികമായി എങ്ങനെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാം എന്നതിലുമായി സംരംഭകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതലത്തില്‍ മാര്‍ച്ച് 26നു ടെക്നോളജി ക്ലിനിക്ക് നടത്തുന്നത്.
താത്പര്യമുള്ള സംരംഭകര്‍ക്ക് ഉദ്യം രജിസ്ട്രേഷന് സഹിതം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, വടകര, കൊയിലാണ്ടി, കോഴിക്കോട് തലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടാമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ – 0495 2765770, 2766563.

