ഹരിതമാകാൻ വയലട

കോഴിക്കോട്:  ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ ലക്ഷ്യത്തിനൊപ്പം കുതിച്ച് പനങ്ങാട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി വയലട ടൂറിസം കേന്ദ്രം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനവും തുടര്‍ന്ന് ഗ്രാമസഭ ചേര്‍ന്ന് വാര്‍ഡ് ശുചിത്വ പ്രഖ്യാപനവും നടത്തി. ഹരിത പ്രഖ്യാപനം ഞായറാഴ്ച ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത നിര്‍വഹിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ വയലട ടൂറിസം കേന്ദ്രത്തില്‍ നടത്തിയ ശുചീകരണ പരിപാടിയ്ക്ക് വന സംരക്ഷണ സമിതി  സെക്രട്ടറി അഭിനന്ദ്, പി പി തോമസ്, ആശാവര്‍ക്കര്‍ ഷീബ ബാബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വയലട എല്‍ പി സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ റംല ഹമീദ് വാര്‍ഡ് ശുചിത്വ പ്രഖ്യാപനം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ സംസാരിച്ചു. മാര്‍ച്ച് അവസാനത്തോടെ നടക്കുന്ന ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വാര്‍ഡില്‍ പ്രവര്‍ത്തനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *