കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ നെച്ചിയിൽതാഴം- ചേനപ്പാറക്കുന്ന് റോഡ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
10.15 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച റോഡിനായി
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6.15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ നിന്നും ലഭ്യമാക്കിയ 4 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് പെരുമണ്ണ ഇഎംഎസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള ഈ റോഡ് നവീകരിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ഉഷ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രേമദാസൻ, വാർഡ് മെമ്പർ എം കെ റംല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

