സംരംഭകത്വ വികസന പരിപാടി ആരംഭിച്ചു

കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ   ആഭിമുഖ്യത്തില്‍ ജില്ലാതല സംരംഭകത്വ വികസന പരിപാടി   തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  വളരെയധികം  കാര്യങ്ങള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.

സംരംഭകരെ അവരുടെ സംരംഭങ്ങള്‍ വിജയകരമായി ആരംഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിപുലീകരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സജ്ജരാക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന 15 ദിവസത്തെ പരിപാടിയാണ് സംരംഭകത്വ വികസന പരിപാടി.  ഫെബ്രുവരി 13 വരെയാണ് പരിശീലന പരിപാടി.  സംരംഭകത്വത്തിന്റെ അടിസ്ഥാന നേട്ടങ്ങളും നിയമവശങ്ങളും പകര്‍ന്നു നല്‍കി അവയുടെ സുസ്ഥിരതയും ശാക്തീകരണവും ഉറപ്പുവരുത്തുക എന്നുള്ളതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു അധ്യക്ഷനായി.

ജില്ലാവ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ ശരത് പി ഡി, മാനേജര്‍മാരായ  ഗിരീഷ് ഐ, സലീന,  ആനന്ദകുമാര്‍, നിതിന്‍,  എന്നിവർ സംസാരിച്ചു.

15 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ  വകുപ്പുകളുടെയും ഏജന്‍സികളുടെയും ക്ലാസുകള്‍ നടത്തും. 

Leave a Reply

Your email address will not be published. Required fields are marked *