കോഴിക്കോട്: പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കുന്നതിനു മുള്ള ഇന്റേണ്‍ഷിപ്പ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പിഎം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടത്തുന്നത്.
കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ സ്കീമിനെക്കുറിച്ചും പഠനത്തിന്റെ ഭാഗമായി സര്‍വകലാശാലകള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സരോവരം ഫൗണ്ടേഷന് വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രത്യേക സൗകര്യം തയ്യാറാക്കിട്ടുണ്ട്. ഇന്റേണ്‍ഷിപ്പിൻ്റെ ഭാഗമായി ഫീല്‍ഡ് വര്‍ക്ക്, പ്രൊജക്റ്റ് തയ്യാറാക്കല്‍, ഫീല്‍ഡ് സര്‍വേ, വിവിധ ഡിപ്പാര്‍ട്മെന്റിലെ പദ്ധതികള്‍, പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങിയവയെക്കുറിച്ചും മറ്റ് കേന്ദ്ര -സംസ്ഥാന സ്കീമുകളെക്കുറിച്ചും പരിശീലനം നല്‍കും. തിരുവനന്തപുരം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ആഹാരത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 10 നകം ceo(dot)sarovaram@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356815518/ 8281588196, www pminternship.mca.gov.in എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കാം.

