ജില്ലാ റോഡ് സുരക്ഷ വാരാചരണം

കോഴിക്കോട്: നെഹ്റു യുവകേന്ദ്ര,  മോട്ടോര്‍വെഹിക്കിള്‍ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി എരഞ്ഞിപ്പാലം സെന്റ് സേവ്യര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.

കോഴിക്കോട് അസി.  മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ സനൂപ് സി അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഫസീല അഹമ്മദ്, ജെഡിടി ഇസ്ലാം പോളിടെക്‌നിക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സാദിഖ്, മലബാര്‍ കോളേജ്, മൂടാടി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍  നിഖില്‍, സെന്റ് സേവ്യര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജോഫി എന്നിവര്‍ സംസാരിച്ചു.  പരിപാടിയുടെ ഭാഗമായി ബോധവല്ക്കരണ ക്ലാസും റോഡില്‍ ട്രാഫിക് പ്രായോഗിക പരിശീലനവും നടത്തി.
വിവിധ കോളേജുകളില്‍ നിന്ന് 100 ഓളം എന്‍എന്‍എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *