കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും

കോഴിക്കോട്: ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ കായികശേഷി ഉള്ളവരാകണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കെത്തണം. രജിസ്ട്രേഷന്‍ രാവിലെ 11ന് അവസാനിക്കും. ഫോണ്‍: 0495 2370494.

Leave a Reply

Your email address will not be published. Required fields are marked *