കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീന് ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
സൗജന്യമായി കോഴ്സ് പഠിക്കാം.
ഈ മാസം പരിശീലനം തുടങ്ങും.
കോഴ്സ് ദൈര്‍ഘ്യം 480 മണിക്കൂര്‍ (3 മാസം)
യോഗ്യത: പട്ടികവര്‍ഗ വിദ്യാര്‍ത്ഥിയായിരിക്കണം, പത്താം ക്ലാസ്/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ. പ്രായപരിധി: 18-35.
റെസിഡന്‍ഷ്യല്‍ കോഴ്സാണ്. താമസവും ഭകഷണവും സൗജന്യമാണ്.
പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ലക്കിടി, കിന്‍ഫ്ര ഐ ഐ ഡി പാര്‍ക്ക്, മംഗലം പിഒ, ഒറ്റപ്പാലം, പാലക്കാട്.
കോഴ്സില്‍ ചേരാൻ https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ഫോണ്‍: 9495999667.

