ഉപഭോക്തൃ അവകാശ ദിനാചരണം: ജില്ലാതല ഉദ്ഘാടനം 24ന്

ഉപഭോക്തൃ അവകാശ ദിനാചരണം: ജില്ലാതല ഉദ്ഘാടനം 24ന്കകോഴിക്കോട്: ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് ഉപഭോക്തൃ അവകാശ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 24 ന് രാവിലെ 10 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ മെമ്പര്‍ വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ഉപഭോക്തൃ നീതിയിലേക്കുളള ഡിജിറ്റല്‍ വഴികള്‍, നിര്‍മ്മിതബുദ്ധിയും ഉപഭോക്താവും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്തമുളളതും നീതിപൂര്‍വകവുമായ നിര്‍മ്മിതബുദ്ധി എന്ന ആശയമാണ് ദിനാചരണം മുന്നോട്ടുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *