കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റിട്ടയര്‍ ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 500 രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ആശ്രിത പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിലും തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്‍റ് വി.എന്‍. ജയഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, സി.എം.കെ. പണിക്കര്‍, എം.ബാലഗോപാലന്‍, സി. അബ്ദുറഹിമാന്‍, നടക്കാവ് മുഹമ്മദ്‌കോയ, കെ. നീനീ, എം.സുധീന്ദ്ര കുമാര്‍,പി. ഭുവനദാസ്, എം.ജയതിലകന്‍, സി.പി.എം സയൗദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

