കോഴിക്കോട്: ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം ഡിസംബര്‍ 24-ന് ചേരും. സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ 21-ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നല്‍കാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം. വിലാസം: കണ്‍വീനര്‍, ജില്ലതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്സ്റ്റേഷന് പി.ഒ, കോഴിക്കോട് -673020. ഇ മെയില്‍: jdlsgdkzd@gmail.com ഫോണ്‍ – 0495 2371799, 2371916.
Related Posts
വയനാട്ടിലെ വന്യജീവി ആക്രമണം; 250 ക്യാമറകൾ കൂടി സ്ഥാപിക്കും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു കോഴിക്കോട്: വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു.…
ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
കോഴിക്കോട്: വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവയ്ച്ചു. ജില്ലയിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും ആയിരക്കണക്കിന് കുരുന്നുകളെ എഴുത്തിനിരുത്തി.വിദ്യാദേവതയായ സരസ്വതിക്ക് മുന്നിൽ മാതാവോ…
ഉത്സവത്തിനിടെ ആനയിടഞ്ഞ് മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം
ഗുരുതരമായി പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകും: മന്ത്രി വി എൻ വാസവൻ കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ …

