കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്ജന്മാരെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയമെന്റ്, സിഎംഡി എന്നിവ മുഖേന നിയമനം നടത്തുന്നത് വരെയോ അതിന്റെ അഭാവത്തില്‍ പരമാവധി 90 ദിവസം വരെയോ ആയിരിക്കും താല്‍ക്കാലിക നിയമനത്തിന്റെ കാലാവധി. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും ആണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലിചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയും അസ്സല് രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
Related Posts
ജൽ ജീവൻ മിഷനിലൂടെ 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ
എട്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു കോഴിക്കോട്: എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിൽ കഴിഞ്ഞ രണ്ട്…
ആസ്റ്റർ മിംസിൽ ‘ജീവനം 2.0’ ആരംഭിച്ചു
കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ “ജീവനം 2.0” യുടെ പ്രഖ്യാപനവും നടന്നു. വൃക്ക…
ലൈഫ് സര്‍ട്ടിഫിക്കറ്റ് നൽകണം
കോഴിക്കോട്: ജില്ലാ സൈനികക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കിവരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എംഎഫ്എ) ലഭിന്നവര് 2024 ഏപ്രില്‍ മാസത്തില്‍…

