കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് ഡോക്ടറെ (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ എംഡിഎസ്, ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, ബിഡിഎസ് ആന്റ് എംഡിഎസ്. പ്രായപരിധി 18-40. പ്രതിമാസ വേതനം 73500 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്, പകര്‍പ്പുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഡിസംബര്‍ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് എത്തണം. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ റെഗുലര്‍ സീനിയര്‍ റസിഡന്റിനെ നിയമിക്കുന്നത് വരെയോ മാത്രം. ഫോണ്‍: 0495-2356781.

