കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30-ന് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്സില്‍ പകല്‍ 10-ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമന്വയം അവലോകനയോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18-50 വയസ്സിനിടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പാണ് സമന്വയം നടത്തുന്നത്.ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിസിഎംവൈ പ്രിന്‍സിപ്പൽ ജമാൽ, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ പികെ അബ്ദുള്‍ ലത്തീഫ്, കേരള നോളജ് ഇക്കോണമി റീജിയണൽ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ജില്ല പ്രോഗ്രാം മാനേജര്‍ എംപി റെഫ്‌സീന, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍രഹിതരായ അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ വൈജ്ഞാനിക/തൊഴില്‍ പരിചയവും നൈപുണി പരിശീലനവും നല്‍കി യോഗ്യതയ്ക്കനുസൃതമായ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതാണ് സമന്വയം പദ്ധതി.
Related Posts
പൊതുവിദ്യാഭ്യാസത്തിന്റെ കുതിച്ചുചാട്ടത്തിന് കിഫ്ബി വഴിയൊരുക്കി: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ കുതിച്ചുചാട്ടത്തിന് കിഫ്ബി പദ്ധതി വഴിയൊരുക്കിയതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാവൂർ ഗവ. ഹയർ സെക്കൻഡറി…
അതിഥി അധ്യാപക പാനല്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഐ എം ജി പ്രാദേശിക കേന്ദ്രത്തില്‍ അതിഥി അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2357459.
ജെഡിസി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇ എം എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തിലെ ജെഡിസി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്…

