കയാക്കിംഗ് മത്സരങ്ങൾക്ക് രജിസ്ട്രേഷൻ

കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ 4-ന്റെ വിവിധങ്ങളായിട്ടുള്ള കയാക്കിങ് മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ക്ഷണിച്ചു. രജിസ്ട്രേഷൻ നവംബർ 6 ന് തുടങ്ങി ഡിസംബർ 20ന് അവസാനിക്കും. ഡിസംബർ 28 ന് രാവിലെ 10 നാണ് കയാക്കിങ് മത്സരം തുടങ്ങുക. രജിസ്ട്രേഷൻ സൗജന്യമാണ്. വിജയികൾക്ക് വ്യക്തിഗത ഇനങ്ങൾക്ക് പരമാവധി 25,000 രൂപ വരെയും ഗ്രൂപ്പ് ഇനങ്ങൾക്ക് പരമാവധി 50,000 രൂപ വരെയും സമ്മാനതുക നൽകും. കൂടുതൽ വിവരങ്ങൾക്ക് www.info@dtpckozhikode.com, www.keralaadventure.org, 0495-2720012, 0471- 2320777, 9656011630 (ബിനു കുര്യാക്കോസ്, സിഇഒ, കെഎടിപിഎസ്) നമ്പറുകളിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *