കോഴിക്കോട്: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഒക്ടോബർ 15 മുതല്‍ 17 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 142,194,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 7 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് ഏഴിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോര്ഗന് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Related Posts
സംരംഭകത്വ വികസന പരിപാടി ആരംഭിച്ചു
കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സംരംഭകത്വ വികസന പരിപാടി തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന…
വാഹന ലേലം
കോഴിക്കോട്: റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡമ്പിങ് യാര്‍ഡിലുമായി അതത് സ്റ്റേഷന് ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍ സൂക്ഷിച്ച അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണത്തിലോ കോടതി വിചാരണയിലോ…
ഗവ. സൈബര്‍പാര്‍ക്കില്‍ സൈബര്‍സുരക്ഷാ
അവബോധന പരിപാടി
കോഴിക്കോട്: സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഗവ. സൈബർപാർക്കിൽ ‘സൈബർ സേഫ് കോഴിക്കോട് 2.0’ പരിപാടി സംഘടിപ്പിച്ചു. റെഡ് ടീം ഹാക്കർ അക്കാദമി കാലിക്കറ്റ്, സൈബർ പോലീസ്…

