കൃഷിവകുപ്പിന്റെ 81 ഓണച്ചന്തകൾ

സെപ്റ്റംബർ 11മുതൽ 14 വരെ

ആകെ 155 ഓണച്ചന്തകൾ

കോഴിക്കോട്: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും.

വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണച്ചന്തകളിൽ പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്നും  പച്ചക്കറികൾ സംഭരിക്കുന്നത്. ജൈവ പച്ചക്കറിയാകട്ടെ കർഷകരിൽ നിന്നും 20 ശതമാനം അധികം വില നൽകി സംഭരിച്ച് ചന്തയിൽ 10 ശതമാനം കിഴിവിൽ വിൽക്കും. 81 ഓണച്ചന്തകളിൽ 12 എണ്ണം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആയിരിക്കും.

പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. ചന്തകളിൽ മിൽമ, കേരള ഗ്രോബ്രാന്റ്, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങളും ലഭ്യമായിരിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.

ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴിൽ സെപ്റ്റംബർ 11 മുതൽ 68 ഓണചന്തകളും പ്രവർത്തിക്കും.  ഇതിന് പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെതായി (വിഎഫ്പിസികെ) ആറ് കേന്ദ്രങ്ങളിലും ഓണച്ചന്ത നടത്തും.

Leave a Reply

Your email address will not be published. Required fields are marked *