ഗജ ദിനത്തിൽ ബോധവൽക്കരണ ക്ലാസ്

കോഴിക്കോട്: ആഗസ്റ്റ് 12ന് ലോക ഗജ ദിനത്തോടനുബന്ധിച്ച്
സാമൂഹ്യ വനവത്കരണ വിജ്ഞാനവ്യാപന  വിഭാഗം കോഴിക്കോട് ഡിവിഷൻ ആഭിമുഖ്യത്തിൽ
കൊയിലാണ്ടി മേഖലയിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്ന അമ്പലങ്ങളിലെ ഭാരവാഹികൾക്കും ആന ഉടമസ്ഥർക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി.

കൊല്ലം പിഷാരികാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ പ്രമോദ്കുമാർ കെ കെ ഉദ്ഘാടനം ചെയ്തു.

പിഷാരികാവ് ദേവസ്വം ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി മുഖ്യാതിഥിയായി.

അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർമാരായ എ പി ഇംത്യാസ് സത്യപ്രഭ, വടകര സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസർ എം പി സജീവൻ, ശ്രീധരൻ ഒറവുങ്കര, രസ്ജിത്ത് ശ്രീലകത്ത് എന്നിവർ സംസാരിച്ചു. 
തുടർന്ന് ‘നാട്ടാന പരിപാലനവും ചട്ടവും ഭേദഗതികളും’ എന്ന വിഷയത്തിൽ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *