‹

ന്യൂജെൻ കുട്ടികളെ വളർത്താൻ മാതാപിതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തണം: ഡോ. മറിയം തോമസ്

കോഴിക്കോട്: പുതിയ തലമുറയിലെ കുട്ടികളെ വളർത്താൻ മാതാപിതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ. ടി സി മറിയം തോമസ് പറഞ്ഞു. മലയാളികളുടെ മാനസിക ക്ഷേമത്തെയും അവർ നേരിടുന്ന പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ചർച്ച തുടങ്ങിയത്. ഭയം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ നിഷേധാത്മക വികാരങ്ങൾ കോവിഡിന് ശേഷം ആളുകളിൽ വർധിച്ചു വരുന്നതായി അവർ ചൂണ്ടിക്കാട്ടി.

‘മലയാളിയുടെ മനോലോകം എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ മാതാപിതാക്കളുടെ അപകടകരമായ ഇടപെടലുകളാണ് തൊപ്പിയെ പോലെയുള്ള ന്യൂജൻ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നത് എന്ന് എഴുത്തുകാരി അഭിപ്രായപ്പെട്ടു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000