‹

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം 16 ന് മുഖ്യമന്ത്രി സമ്മാനിക്കും

കോഴിക്കോട്: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് നവംബർ 16ന് സമർപ്പിക്കും. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാര സമർപ്പണം നിർവഹിക്കും. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പ്രശസ്തിപത്രം വായിക്കും. മേയർ ഒ. സദാശിവൻ, എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ അഡ്വ. ഫൈസൽ ബാബു, കെ. ജയന്ത്, അഡ്വ.കെ. പ്രവീൺകുമാർ, പുരസ്കാര നിർണയ സമിതി അംഗം സാറാ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000