കോഴിക്കോട്: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ യു.സി. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കാലിക്കറ്റ് പ്രസ്ക്ലബിന്റെയും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.
യോഗത്തില്‍ പി കെ സജിത്ത് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി എസ് രാകേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി പി അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, ഹരിദാസന് പാലയില്‍, കോയമുഹമ്മദ്, കെ എഫ് ജോര്‍ജ്, കെ എം മോഹന്‍ദാസ്, പി വി ജീജോ, സി എം കൃഷ്ണപണിക്കര്‍, കെ ബാബുരാജ്, സി അബ്ദുറഹിമാന്, ടി ആര് മധുകുമാര്‍, എ പി അബൂബക്കര്‍, ജയകൃഷ്ണന് നരിക്കുട്ടി, എം സുധീന്ദ്രകുമാര്‍, ഇ പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം ജയതിലകന്‍ സ്വാഗതവും സി പി എം സെയ്ദ് അഹമ്മദ് നന്ദിയും പറഞ്ഞു.

