കോഴിക്കോട് – തിരുവനന്തപുരം വിമാന സർവീസ്: സ്വാഗതം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് – തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള എയര്‍ കണക്ടിവിറ്റി സാധ്യമാക്കുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാണ്. മലബാറിന്റെ വാണിജ്യമേഖലക്കും ഇത് ഗുണകരമായി മാറും. തലസ്ഥാനത്തുനിന്നും കോഴിക്കോട്ടേക്ക് ഫ്ലൈറ്റ് സര്‍ വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആവശ്യപ്പെടുകയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

കോഴിക്കോട് വിമാനത്താവള വികസനം സാധ്യമാക്കുന്നതിനൊപ്പം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *