ബകോഴിക്കോട്: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നാലാം സീസണിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഡിസംബർ 9 ന്. ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്‌ച വൈകിട്ട് 6 ന് ബേപ്പൂർ ഹാർബർ എൻജിനീയറിങ് ഓഫീസിൽ ഉദ്ഘാടനം നിർവഹിക്കും.
ഡിസംബർ 27, 28, 29 തീയതികളിൽ ബേപ്പൂർ മറീന ബീച്ചിലാണ് വാട്ടർ ഫെസ്റ്റ് നടക്കുന്നത്.ഫെസ്റ്റിൻ്റെ ഭാഗമായി ജലകായികമേള, ജലഘോഷയാത്ര, അഡ്വഞ്ചർ വാട്ടർ സ്പോർട്‌സ്, കലാപരിപാടികൾ, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കലാസന്ധ്യയും അരങ്ങേറും.

