കേരളോത്സവം: കായിക മത്സരങ്ങള്‍ ഉദ്ഘാടനം നാളെ

കോഴിക്കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കായിക മത്സരങ്ങള്‍ നാളെ (22) നടക്കും. പകല്‍ 10.30-ന് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ടില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

കായിക മത്സരങ്ങള്‍ വിവിധ വേദികളിലായി ആരംഭിച്ചു. പഞ്ചഗുസ്തി, ചെസ് മത്സരങ്ങള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ശനിയാഴ്ച നടന്നു. മത്സരങ്ങള്‍ 27 വരെ നീളും.

Leave a Reply

Your email address will not be published. Required fields are marked *