കോഴിക്കോട്: വനിതാ കമ്മീഷന്‍ തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ നവംബര്‍ 12ന് രാവിലെ 10ന് റെയില്‍വേ അണ്ടര്‍പാസിനു സമീപം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി കെ ആനന്ദി മുഖ്യപ്രഭാഷണം നടത്തും. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. ഗാര്‍ഹിക പീഡന നിയമങ്ങളും സംരക്ഷണ സംവിധാനങ്ങളും എന്ന വിഷയം വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ അവതരിപ്പിക്കും. മദ്യാസക്തി എന്ന വിഷയം വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന അവതരിപ്പിക്കും.
വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

